x
ad
Wed, 25 June 2025
ad

ADVERTISEMENT

വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്ത്: വ​ൻ അ​പ​ക​ട​ഭീ​ഷ​ണി

Biju P Mani
PUBLISHED: June 24, 2025 07:25 AM IST | UPDATED: June 24, 2025 07:25 AM IST

മാ​റ​ന​ല്ലൂ​ർ: വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്ത്; വ​ൻ അ​പ​ക​ട ഭീ​ഷ​ണി​യും. അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്നും ത​ക​രാ​റു കാ​ര​ണ​വും നി​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്തു​നി​ന്നു മാ​റ്റാ​തെ കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.

ഊ​രൂ​ട്ട​മ്പ​ലം-​തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​നു സ​മീ​പ​ത്താ​യാ​ണ് ഒ​രു പി​ക്ക​പ്പ് ഓ​ട്ടോ​യും ര​ണ്ടു കാ​റു​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തു കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ലൂ​ടെ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സി​നും നാ​ട്ടു​കാ​ർ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ​യാ​യി മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. കോ​ഴി​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ചാ​ക്കി​ൽ​കെ​ട്ടി ത​ള്ളു​ന്ന​തു കാ​ര​ണം തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​വും പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഇ​പ്പോ​ൾ റോ​ഡി​ൽ​ക്ക​യ​റി ന​ട​ക്കേ​ണ്ടി​വ​രു​ന്ന​തും, തെ​രു​വു​നാ​യ​ക​ളു​ടെ ഭീ​ഷ​ണി​യും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

Tags :

Recent News