ADVERTISEMENT
ചങ്ങനാശേരി: മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്കൂളില്‍ ലഹരിവിമുക്ത ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസര്‍ ആര്. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിന്‍സി വാഴക്കാട് അധ്യക്ഷത വഹിച്ചു. സിഎഫ്സിഐസിഐ റീജണല്‍ മാനേജര്‍ എം.ജി. മനോജ്, ജൂവല്‍ ധനേഷ്, മരിയ ആലീസ് കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Kottayam