x
ad
Mon, 23 June 2025
ad

ADVERTISEMENT

ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി

Tomy George
PUBLISHED: June 23, 2025 02:24 AM IST | UPDATED: June 23, 2025 02:24 AM IST

മ​ണ്ണാ​ർ​ക്കാ​ട്: അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി​യും പു​തു​ക്കു​ടി ചാ​രി​റ്റി കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.


പ​യ്യ​നെ​ടം പു​തു​ക്കു​ടി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​സ​ദ​സ് മ​ണ്ണാ​ർ​ക്കാ​ട് അ​ർ​ബ​ൺ ഗ്രാ​മീ​ൺ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ജി​ത് പാ​ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.


അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തു​ക്കു​ടി ചാ​രി​റ്റി കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​അ​നു​മോ​ദ​ന സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യ​ത്. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സോ​നു ശി​വ​ൻ അ​ധ്യ​ക്ഷ​നാ​യി.


ഡോ. ​ക​മ്മാ​പ്പ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സാ​ഹി​ത്യ​കാ​ര​ൻ കെ​പി​എ​സ് പ​യ്യ​നെ​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പു​തു​ക്കു​ടി കൂ​ട്ടാ​യ്മ​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ച്യു​ത​ൻ പ​ന​ച്ചി​ക്കു​ത്ത്, കൃ​ഷ്ണ​ദാ​സ്കൃ​പ, വാ​ർ​ഡ് മെം​ബ​ർ ഇ​ന്ദി​ര, ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​രി​റ്റി കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ഭാ​ഗ്യ​രാ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഉ​ണ്ണി​ക്ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Related News