x
ad
Sun, 6 July 2025
ad

ADVERTISEMENT

പോത്താനിക്കാട് സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും ‌ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​മ​ര​ണം


Published: July 6, 2025 07:48 AM IST | Updated: July 6, 2025 07:48 AM IST

പോ​ത്താ​നി​ക്കാ​ട്: ക​ക്ക​ടാ​ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യും ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന മ​രു​മ​ക​നും മ​രി​ച്ചു. കൊ​ച്ചു​മ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

കോ​ഴി​പ്പി​ള്ളി പാ​റ​ച്ചാ​ലി​പ്പ​ടി കു​ര്യ​പ്പാ​റ ബ്ര​സി ആ​ന്‍റ​ണി(70)​യും ബ്ര​സി​യു​ടെ മ​ക​ൾ മേ​രി​യു​ടെ ഭ​ർ​ത്താ​വ് ക​ട​വൂ​ർ മ​ലേ​ക്കു​ടി​യി​ൽ ബി​ജു (43)വു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു​വി​ന്‍റെ മ​ക​ൾ മെ​റി​നെ(16) തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൈ​ങ്ങോ​ട്ടൂ​ർ ആ​യ​ങ്ക​ര മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ബ്ര​സി. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ശ്രീ​ക്കു​ട്ടി ബ​സ് എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ തെ​റി​ച്ചു മ​റി​ഞ്ഞു. ബ്ര​സി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും ബി​ജു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്.

ബ്ര​സി​യു​ടെ മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. കു​ത്തു​കു​ഴി പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: ആ​ന്‍റ​ണി. മ​ക​ൻ: ബോ​ബി. മ​രു​മ​ക​ൾ: ബി​ന്ദു പ​ന​ച്ചി​ക്കു​ടി കോ​ത​മം​ഗ​ലം. ബി​ജു​വി​ന്‍റെ മ​ക​ൻ മെ​ബി​ൻ.

Tags : Pothanikkad

Recent News

Up