x
ad
Wed, 25 June 2025
ad

ADVERTISEMENT

വൈ​ദ്യു​തി പോ​സ്റ്റി​ൽ തീ​പി​ടിത്തം പ​രി​ഭ്രാ​ന്തി പ​ര​ത്തി

Tomy George
PUBLISHED: June 25, 2025 12:01 AM IST | UPDATED: June 25, 2025 12:01 AM IST

കൊ​ര​ട്ടി: കൊ​ര​ട്ടി - കാ​ടു​കു​റ്റി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ കാ​തി​ക്കു​ടം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നു സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റി​ലെ ക​മ്പി​ക​ളി​ൽ തീ​പി​ടി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ലും വാ​ഹ​ന - കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലും പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


11 കെവി ലൈ​നും എ​ൽടി ലൈ​നും ക​ട​ന്നു​പോ​കു​ന്ന പോ​സ്റ്റി​ൽ നി​ര​വ​ധി കേ​ബി​ൾ ടിവി, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌ഷ​നു​ക​ൾ​ക്കാ​യു​ള്ള ലൈ​നു​ക​ളും ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.


സ്വ​കാ​ര്യ കേ​ബി​ൾ ശൃം​ഖ​ല​യു​ടെ ബോ​ക്സി​ൽ നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​യി​രി​ക്കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​സ​മ​യ​ത്ത് അ​തി​ലൂ​ടെ ക​ട​ന്നു​പോ​യ കെ​എ​സ്ഇബി ജീ​വ​ന​ക്കാ​ര​ൻ ലൈ​ൻ ഓ​ഫ് ചെ​യ്യു​ന്ന​തി​ന് ഓ​ഫീ​സി​ലേ​ക്കും ത​ത്സ​മ​യം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യാേ​ഗ​സ്ഥ​ൻ ചാ​ല​ക്കു​ടി ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ച്ചു.


ഇ​തി​നി​ട​യി​ൽ തീ ​അ​ണ​യ്ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഫ​യ​ർ​ഫാേ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് കെ​എ​സ്ഇബി ഉ​ദ്യാേ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags :

Recent News