ADVERTISEMENT
മാങ്കാംകുഴി: പമ്പ ഇറിഗേഷൻ പ്രോജക്ടായ പിഐപി കനാലിന്റെ തിട്ടകൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയതോടെ സമീപത്തു താമസിക്കുന്ന ജനങ്ങൾ ഭീതിയിൽ. തഴക്കര പഞ്ചായത്തിലെ കോട്ടമുക്കിലെ പിഐപി കനാലിന്റെ ഉയരത്തിലുള്ള സ്ഥലത്തിന്റെ തിട്ടകളാണ് ഇടിഞ്ഞുവീഴുന്നത്. കഴിഞ്ഞദിവസം ശക്തമായ കാറ്റിൽ ഒരു മരവും ഇവിടെ കടപുഴകി വീണു. സംരക്ഷണഭിത്തി നിർമിച്ചാൽ മാത്രമേ തിട്ട ഇടിയുന്നത് തടയാൻ കഴിയൂ.
തിട്ട ഇടിഞ്ഞുവീഴുന്നത് സമീപത്തെ നിരവധി വീടുകൾക്ക് ഭീഷണിയാണ്. വീടുകൾക്ക് സമീപത്തുനിന്നു അമ്പത് അടിയോളം താഴ്ചയിലാണ് കനാൽ കടന്നുപോകുന്നത്. അമ്പത് അടി കഴിഞ്ഞുള്ള താഴ്ചയിലാണ് വലിയ പൈപ്പ് ലൈനും കടന്നുപോകുന്നത്. കൂടാതെ കനാലിന്റെ സൈഡുകൾ കാടുകയറിയ നിലയിലുമാണ്.
Tags :