ADVERTISEMENT
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് പി.വി. അന്‍വര്‍. പാവപ്പെട്ട തൊഴിലാളികളും കര്‍ഷകരും തനിക്ക് അനുകൂലമായി വോട്ടുചെയ്തതായി അദ്ദേഹം വാര്‍ത്താസേമ്മളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മലയോരത്തെ ഒന്നരക്കോടി കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
ഒരു കോടി ജനങ്ങള്‍ മുള്‍മുനയിലാണ് ജീവിക്കുന്നത്. വന്യമൃഗശല്യം വലിയ പ്രശ്നം തന്നെയാണ്. അത് പരിഹരിച്ചിട്ടില്ല. കേരളം തുറന്നിട്ട മൃഗശാലയായി കഴിഞ്ഞു. ഈ വിഭാഗം കര്‍ഷകര്‍ക്കുവേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. അവരുടെ പ്രാര്‍ഥന തനിക്കുണ്ട്. അതു വോട്ടായി മാറും.
യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും തനിക്ക് വോട്ടുകിട്ടിയിട്ടുണ്ട്. തന്റെ പോരാട്ടം പിണറായിസത്തിനെതിരേയാണ്. മന്ത്രിമാര്‍ വീടിന്റെ അടുക്കളയില്‍പോയി വോട്ടുപിടിക്കുന്ന അവസ്ഥയുണ്ടായെന്ന് പി.വി. അന്‍വര്‍ പറഞ്ഞു.
139 എംഎല്‍എമാരും മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരുമെല്ലാമാണ് എല്‍ഡിഎഫിനും യുഡിഎഫിനുമായി തെരഞ്ഞെടുപ്പു പ്രവര്ത്തനത്തിനുവന്നത്.ഓരോ വ്യക്തിയെയും അപഗ്രഥനം ചെയ്ത് അവരുടെ വീട്ടില്‍പോയി കണ്ടാണ് സ്വാധീനിച്ചത്.
തെരഞ്ഞെടുപ്പില്‍ താന്‍ സംതൃപ്തനാണ്. രാഷ്ട്രീയത്തിനപ്പുറത്തുള്ള പേരാട്ടമാണ് താന്‍ നടത്തിയത്. സ്ത്രീകളുടെയും അമ്മമാരുടെയും വോട്ടാണ് തനിക്ക് കുടുതല്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു
Tags : pvanvar nilamboor election