ADVERTISEMENT
കൊച്ചി: ഖായ്ദയും റേലയും ഇടമുറിയാതെ പ്രേക്ഷക ഹൃദയങ്ങളില്‍ വാദ്യസംഗീതത്തിന്റെ അലകള്‍ തീര്‍ത്ത് പ്രദ്യുമ്ന ഉദയരാജ് കര്പൂരിന്റെ തബല സോളോ വിസ്മയമായി. അന്തരിച്ച തബല ആചാര്യന് പണ്ഡിറ്റ് എന്‍. വെങ്കടേഷ് നായകിന്റെ 108-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി അമരാവതി ഗോപാലകൃഷ്ണ മണ്ഡപത്തില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് 15കാരനായ ബംഗളൂരു സ്വദേശി പ്രദ്യുമ്ന കൊച്ചിയുടെ സംഗീത മനസുകളെ കീഴടക്കിയത്.
"വാദ്യസംഗീതത്തിലെ അദ്്ഭുതക്കുട്ടി' എന്ന വിശേഷണമുള്ള പ്രദ്യുമ്നയുടെ കൊച്ചിയിലെ ആദ്യ അവതരണം കൂടിയായിരുന്നു ഇത്. വെങ്കടേഷ് നായകിന്റെ ശിഷ്യനും പ്രശസ്ത തബലിസ്റ്റുമായ ഡീന്‍ മോഹനാണ് പരിപാടി സംഘടിപ്പിച്ചത്.
വിഗ്നേശ് ഭഗവത് (ഹാര്‍മോണിയം), രഘുരാജ് ശേട്ട് (മറാട്ടി സംഗീതം), ശ്രുതി ചന്ദ്രമോഹന് (വോക്കല്‍), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), ശിവരാജ് എസ്. ഭട്ട് (ഹാര്‍മോണിയം), അഭിലാഷ് രാമ (വോക്കല്‍) സന്ദീപ് (റിഥം), വില്‍സണ്‍ (കീബോര്‍ഡ്) എന്നിവരും സംഗീതാവതരണം നടത്തി. പ്രശസ്ത തബലിസ്റ്റ് ഡോ. ഉദയരാജ് കര്പൂരിന്റെ മകനാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമ്ന.
Tags :