ADVERTISEMENT
വെള്ളാവൂർ: ‘ഒരു തൈ നടാം, ചങ്ങാതിക്കൊരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു.
വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന്റെ ഏകോപനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഒരു തൈ നടാം പരിപാടിയില്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും.
ജില്ലയില്‍ ഏഴര ലക്ഷം തൈകളാണ് നടുക. തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക വനവത്കരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്.
Tags : Kottayam