ADVERTISEMENT
മലപ്പുറം: അന്താരാഷ്ട്ര ഒളിന്പിക് ദിനാചരണത്തിന്റെ ഭാഗമായി "മുന്നേറുക, പഠിക്കുക, കണ്ടെത്തുക- ഒരു മികച്ച ലോകത്തിനായി ഒരുമിച്ച് നിൽക്കുക, മയക്കുമരുന്നുകളോട് നോ എന്ന് പറയുക’ എന്നീ ആശയത്തെ മുൻനിർത്തി ജില്ലാ ഒളിന്പിക് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗണ്‍സിലും സംയുക്തമായി ഒളിന്പിക് ദിനാചരണം സംഘടിപ്പിച്ചു.
ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ശ്രമിക്കുന്ന 2036 ഒളിന്പിക്സിന്റെ പശ്ചാത്തലത്തിലാണ് രാജ്യമാകെ ഒളിന്പിക് ദിനാചരണം സംഘടിപ്പിക്കുന്നത്. മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ നിന്നാരംഭിച്ച ഒളിന്പിക്സ് റണ്‍ കുന്നുമ്മൽ വഴി എംഎസ്പി എൽപി സ്കൂളിൽ സമാപിച്ചു.
മുൻ ഫുട്ബോൾതാരം ഹബീബ് റഹ്മാൻ റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളും കായിക താരങ്ങളും പങ്കെടുത്തു. ജില്ലാ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags :