ADVERTISEMENT
പോത്തൻ കോട്: ഉയർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) ആണ് പിടിയിലായത്.
കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് കഴക്കൂട്ടം പോലീസ് എറണാകുളത്തു നിന്നും ഇയാളെ പിടികൂടിയത്.ഇന്റർനെറ്റിൽ പരതി ഐജി, ഡിവൈഎസ്പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തിയാണ് ഫോൺവിളി. ഇവരെ നിരന്തരം വിളിച്ച് അശ്ലീലം പറയലാണു ജോസിന്റെ പതിവുരീതി. കഴക്കൂട്ടത്ത് ഇത്തരത്തിലുള്ള 20 ഓളം കേസുകളിൽ പ്രതിയാണിയാൾ. മോഷണക്കേ സുകളുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Tags :