ADVERTISEMENT
നെന്മാറ: വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ കഴിയുന്നവരുടെ കഥ പറയുന്ന രാരിച്ചനും പറയാനുണ്ട് ഏക കഥാപാത്ര നാടകം അരങ്ങേറി. ആദ്യാവതരണത്തിന്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. വൈഎംസിഎ നെന്മാറ യൂണിറ്റ് പ്രസിഡന്റ് അഡ്വ. ജോയ് കാഞ്ഞിരത്തിൻചാലിൽ അധ്യക്ഷനായി.
വൈഎംസിഎ ജില്ലാ സബ് റീജിയൻ ചെയർമാൻ ഷൈൻ, പുത്തൂർ രവി, ചേരാമംഗലം ചാമുണ്ണി, പ്രഫ. സുധാകരൻ, റോയ് കെ. പോൾ തുടങ്ങിയവർ പ്രസംഗിച്ചു. രവി തൈക്കാട് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ എം.ജെ. സാജുവാണ് അഭിനയിച്ചത്. വൈഎംസിഎ നെന്മാറ യൂണിറ്റ്, ഇടം സാംസ്ക്കാരിക സമിതി, കേളി സാംസ്ക്കാരിക സമിതി, നെന്മാറ പെൻഷനേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നാടകം നടന്നത്.
Tags :