ADVERTISEMENT
മങ്കൊമ്പ്: ഒൻപതിന് ചമ്പക്കുളത്താറ്റിൽ നടക്കുന്ന മൂലം ജലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടന്നു.
മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗോവേന്ത ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വള്ളംകളിരംഗത്തെ മുതിർന്നയാളുകളെ ചലച്ചിത്രതാരം പ്രമോദ് വെളിയനാട് ആദരിച്ചു.
ചമ്പക്കുളം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ജലജകുമാരി, മിനി മന്മഥൻനായർ, ടി.ടി. സത്യദാസ്, എം.സി. പ്രസാദ്, ആൻസി ബിജോ, വൈസ് പ്രസിഡന്റുമാരായ സാജു കടമ്മാട്, അഗസ്റ്റിൻ ജോസഫ്, ബ്ലോക്കുപഞ്ചായത്തംഗം ജയശ്രീ വേണുഗോപാൽ, കുട്ടനാട് തഹസിൽദാർ ഷിബു സി ജോബ്, ജലോത്സവ സമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :