ADVERTISEMENT
ഒറ്റപ്പാലം: മഴ മാറിക്കഴിഞ്ഞാൽ മാത്രമേ ഭാരതപ്പുഴയിലെ മീറ്റ്ന തടയണയിലെ ഷട്ടറുകൾ ഉയർത്താൻ സാധിക്കുകയുള്ളുവെന്നു ജല അഥോറിറ്റി. അഗ്നിരക്ഷാസേനയെ എത്തിച്ച് ഷട്ടറുകൾ ഉയർത്താനുള്ളശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
വെള്ളത്തിന്റെ അളവുകുറഞ്ഞ സമയത്താണു ശ്രമം നടത്തിയത്. ഇതിനിടെ മഴ ശക്തമായതോടെ വീണ്ടും പ്രതിസന്ധിയിലായി.
ഇനിയും മഴ ശക്തമായാൽ വെള്ളം ഇരുകരകളിലേക്കും കയറുമെന്നതാണാശങ്ക. പൂർണസംഭരണശേഷിയിലാണിപ്പോൾ വെള്ളമുള്ളത്. ആകെ 26 ഷട്ടറുകളാണ് തടയണയ്ക്കുള്ളത്.
വെള്ളത്തിന്റെ സമ്മർദ്ദംവന്നാൽ ഉരുക്കുനിർമിത ഷട്ടറുകൾ തുറക്കാൻ ബുദ്ധിമുട്ടാണ്. വേനൽ ലക്ഷ്യമിട്ട് വെള്ളംസംഭരിക്കാൻ നവംബറിൽ ഷട്ടർ അടയ്ക്കുകയും മേയ്മാസം അവസാനത്തോടെ തുറക്കുകയുമാണ് പതിവ്.
എന്നാൽ ഇത്തവണ മേയ് അവസാനത്തോടെതന്നെ മഴ ശക്തമായതോടെ പ്രതിസന്ധി ഉടലെടുത്തു. വെള്ളം ഒഴുകിപ്പോകാതായതോടെ തടയണ നിറഞ്ഞു.
വെള്ളംകയറൽ ഭീഷണിയും തുടങ്ങി. ഇതു പരിഹരിക്കാനാണ് അഗ്നിരക്ഷാസേനയെ സമീപിച്ചത്. എന്നാൽ, അവർക്കും ഷട്ടറുയർത്താൻ സാധിച്ചില്ല.
Tags :