ADVERTISEMENT
തൃശൂർ: ഓയിസ്ക ഇന്റർനാഷണലിന്റെയും മണ്ണുത്തി കൈലാസനാഥ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പതിനാറാം ചരമവാർഷികദിനം കൈലാസനാഥ സ്കൂളിനോടനുബന്ധിച്ചുള്ള ലോഹിതദാസ് സ്മൃതിവനത്തിൽ ആചരിച്ചു.
സംഗീതസംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റും ഔഷധി പഞ്ചകർമ ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യർ, ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ. ഹൃദീക്, നടി രമാദേവി, കൈലാസനാഥ സ്കൂൾ മാനേജർ സിജോ പുരുഷോത്തമൻ, പ്രിൻസിപ്പൽ എസ്. അനിത, ഓയിസ്ക ജനറൽ സെക്രട്ടറി ഡോ. സോണി പീറ്റർ, ഓയിസ്ക വനിതാ ചാപ്റ്റർ പ്രസിഡന്റ് ഇ. സത്യഭാമ എന്നിവർ പ്രസംഗിച്ചു.
Tags :