ADVERTISEMENT
ഒലവക്കോട്: കൗമാരക്കാരിലെ ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുമെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
ഇത്തരം ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും കർശനമായി തടയാൻ നമ്മൾ കടപ്പെട്ടവരാണെന്നും വിദ്യാർഥിസമൂഹം ഒന്നായി പോരാടണമെന്നും ബിഷപ് പറഞ്ഞു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് രൂപത കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യ-ലഹരി വിരുദ്ധസമിതി പാലക്കാട് രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. പാലക്കാട് രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ കുട്ടികൾക്ക് പതിജ്ഞ ചൊല്ലിക്കൊടുത്തു.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ ക്ലാസെടുത്തു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിമ, വൈദികരായ ജോസ് അങ്ങേവീട്ടിൽ, ജേക്കബ് മാവുങ്കൽ, ഐബിൻ കളത്താര, റിജോ മേടയ്ക്കൽ, ഫീബിൻ മീമ്പള്ളിൽ, ഷൈജു പരിയാത്ത് തോം കിഴക്കേടത്ത്, ജെറിൻ വാഴപ്പിള്ളി, സ്കൂൾ പിടിഎ പ്രസിഡന്റ് സനൽ ആന്റോ എന്നിവർ പ്രസംഗിച്ചു.
മുട്ടിക്കുളങ്ങര ജ്യോതിനിലയത്തിലെ കുട്ടികളുടെ സ്കിറ്റും കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിഐ യിലെ കുട്ടികളുടെ ഫ്ലാഷ് മോബും ഒലവക്കോട് സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
Tags :