ADVERTISEMENT
പാലക്കാട്: ലഹരിമുക്ത കേരളത്തിനായി യുവജനത മുന്നിട്ടിറങ്ങണമെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് ഒളിന്പിക് അസോസിയേന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ സമാപനം കോട്ടമൈതാനത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നേരത്തെ വിക്ടോറിയ കോളജ് പരിസരത്തുനിന്നും കോട്ടമൈതാനംവരെ നടന്ന ദീപശിഖാ റാലി വി.കെ. ശ്രീകണ്ഠന് എംപി ഫ്ളാഗ്ഓഫ് ചെയ്തു. ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖാ പ്രയാണത്തിനു നേതൃത്വം നല്കി. എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കായികതാരങ്ങള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി മൂവായിരത്തോളം പേരാണ് അണിനിരന്നത്.
കോട്ടമൈതാനത്ത് നടന്ന സമാപന പരിപാടിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കെ. പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒളിന്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് കെ.സി. പ്രീത്,പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. സുനില്‍കുമാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രിന്‍സ് ബാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഒളിന്പിക് വേവ് ജില്ലാ കണ്‍വീനര്‍ മുഹമ്മദ് കാസിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :