ADVERTISEMENT
തൃശൂർ: തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലോക ലഹരിദിനത്തിൽ ഫുട്ബോളാണ് ആവേശം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സൗഹൃദ ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, എസിപി സലീഷ് എൻ. ശങ്കർ, എക്സൈസ് സിഐ വി.ജെ. ജോയി, കോർപറേഷൻ എൻജിനീയർ മഹേന്ദ്ര, ഇസാഫ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ബി. സതീഷ്, നർക്കോട്ടിക് സെൽ എഎസ്ഐ സനീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
കോർപറേഷൻ സ്റ്റേഡിയത്തിൽ 26നു വൈകീട്ട് നാലിനാണ് മത്സരം. തൃശൂർ പ്രസ് ക്ലബ് ടീം പോലീസ് ടീമുമായും എക്സൈസ് ടീം കോർപറേഷൻ ടീമുമായും ഏറ്റുമുട്ടും.
Tags :