ADVERTISEMENT
മങ്കൊമ്പ്: നൽപ്പതു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടു കാവാലം ടെക്നിക്കൽ ഹൈസ്കൂളിന് സ്വന്തമായി സ്ഥലം എന്ന സ്വപ്നം യഥാർഥ്യമായി. സർരക്കാർ ഏറ്റെടുത്ത സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മഹസറും താക്കോലും കൈമൈറി. ലാൻഡ് അക്യുസിഷൻ തഹസീൽദാർ സൗമ്യ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്. ഷിബു എന്നിവരിൽനിന്നും ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് കിരൺ രോഖകൾ ഏറ്റുവാങ്ങി. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ലിസ്യുവിലും പിന്നീട് കുന്നുമ്മയിലും വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നിരുന്നത്.
സ്കൂൾ അധികൃതർ, പഞ്ചായത്ത്, പിടിഎ എന്നിവരുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് സ്വപ്നം യാഥാർഥ്യമാകുന്നത്. ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടം നിർമിച്ചു സ്കൂളിന്റെ പ്രവർത്തനം അവിടേക്കു മാറ്റുക എന്നതാണ് അടുത്ത വെല്ലുവിളി. സ്കൂളിനായി ഏറ്റെടുത്ത സ്ഥലത്തു നടന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ടിനു കുര്യൻ, സന്ധ്യ രാജപ്പൻ, വൈസ് പ്രസിഡന്റ് ഒ.ജി. ഷാജി, സന്ധ്യ രമേശ്, പിടിഎ വൈസ് പ്രസിഡന്റ് ജോമോൻ ആന്റണി, മുൻ സ്കൂൾ സൂപ്രണ്ട് അബൂബക്കർ കുഞ്ഞ്, പി.എൻ. വിജയകുമാർ, സന്തോഷ് കുമാർ, പി.വി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :