x
ad
Wed, 25 June 2025
ad

ADVERTISEMENT

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് നാ​ട്ടി​ൽ വ​ന്ന പ്ര​തി പി​ടി​യി​ൽ

Biju P Mani
PUBLISHED: June 24, 2025 07:27 AM IST | UPDATED: June 24, 2025 07:27 AM IST

നെ​ടു​മ​ങ്ങാ​ട്: സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു നാ​ടു​ക​ട​ത്തി​യ വെ​ള്ള​നാ​ട് ചാ​ങ്ങ ക​ടു​വ​ക്കു​ഴി ക​വി​യാ​ക്കോ​ട് അ​നു ഭ​വ​നി​ൽ മ​നു (26) നെ ​ആ​ര്യ​നാ​ട് പോ​ലീ​സ് കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് അ​റ​സ്റ്റ് ചെ​യ്തു.​

ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും അ​ടി​പി​ടി അ​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ച് ഡി​ഐജി ​കാ​പ്പാ നി​യ​മ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രു വ​ർ​ഷ​കാ​ല​ത്തേ​ക്ക് വി​ല​ക്ക് പു​റ​പ്പെ​ടു​വി​ച്ചി​രുന്നു.

കാ​പ്പാ ഉ​ത്ത​ര​വ് ലം​ഘി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​എസ്. അ​ജീ​ഷ്, എ​എസ്​ഐ സു​രേ​ഷ് കു​മാ​ർ, സി​പിഒ​മാ​രാ​യ ര​ഞ്ജി​ത്ത് ശ​ര​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News