ADVERTISEMENT
പാലക്കാട്: ലഹരിയില്‍നിന്ന് യുവതലമുറയെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഗവ. വിക്ടോറിയ കോളജിലെ ആന്റിനാർക്കോട്ടിക് സെൽ, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.
പുകയില ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിന് എല്ലാ തലങ്ങളിൽനിന്നും കൃത്യമായ ഇടപെടലുകൾ അനിവാര്യമാണെന്നും പറഞ്ഞു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. ഗീതു മരിയ ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ഗവ. വിക്ടോറിയ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.എൻ. സിന്ധു അധ്യക്ഷത വഹിച്ചു.
ആന്റി ടുബാക്കോ സെൽ നോഡൽ ഓഫീസർ യേശുദാസൻ സ്വാഗതവും ജില്ലാ എഡ്യുക്കേഷൻ ആന്‍ഡ് മീഡിയ ഓഫീസർ എസ്. സയന നന്ദിയും അറിയിച്ചു. ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ടി. ദിവ്യ, ടെക്നിക്കൽ അസിസ്റ്റന്റ് വിനോദ് കുമാർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശന മത്സരം, ബോധവത്കരണ വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, കോളജ് വിദ്യാർഥികളുടെ ലഹരിവിരുദ്ധ സന്ദേശ അവതരണം, വിവിധ കലാപരിപാടികൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ലോക പുകയിലവിരുദ്ധ ദിനമായ മേയ് 31 ന് ആരംഭിച്ച ആരോഗ്യംആനന്ദം അകറ്റാംഅർബുദം രണ്ടാംഘട്ട കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ സമാപനവും നടന്നു.
Tags :