ADVERTISEMENT
പെരുവ: മാസങ്ങള്‍ക്കു മുമ്പ് ടാര്‍ ചെയ്ത റോഡ് തകർന്നു. മുളക്കുളം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ കല്ലുമട-കാരിക്കോട് റോഡില്‍ കാരിക്കോട് മഹാദേവ ക്ഷേത്രത്തിനു സമീപമാണ് ടാറിംഗ് ഇളകിത്തുടങ്ങിയത്.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥനയെ ത്തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍നിന്നു പണം അനുവദിച്ചാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. റോഡിന്റെ പല ഭാഗങ്ങളിലും കനം കുറച്ചാണ് ടാറിംഗ് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.