ADVERTISEMENT
ചാരുംമൂട്: ജനങ്ങളെ ദുരിതത്തിലാക്കി ചാരുംമൂട് മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷം. ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കല്‍ എട്ട്, ഒമ്പത് വാര്‍ഡുകളിലും താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴി മൂന്നാം വാര്‍ഡിലും നൂറനാട് പഞ്ചായത്തിലെ പുലിമേല്‍ തെക്ക് വാര്‍ഡിലുമാണ് ആഫ്രിക്കന്‍ ഒച്ചുകളുടെശല്യം രൂക്ഷമായിരിക്കുന്നത്. നൂറനാട്-ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിലും ഒച്ചുകളെ കൂട്ടമായി കാണാം.
ജൈവാവശിഷ്ടങ്ങള്‍ കൂട്ടിയിടാതിരിക്കുകയും കാടുകയറിക്കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുകയുമാണ് ഇവ വ്യാപിക്കാതിരിക്കാനുള്ള മാര്‍ഗമെന്നാണ് അധികൃതര്‍ നല്കുന്ന നിര്‍ദേശം. കരിമുളയ്ക്കലില്‍ കെപി റോഡിനു തെക്കുഭാഗത്താണ് ഒച്ചുകളുടെ ശല്യമുള്ളത്. പെരുവേലിച്ചാല്‍ പുഞ്ചയില്നിന്നാണ് പുലിമേല്‍ ഭാഗത്ത് ഒച്ച് എത്തിയതെന്നു കരുതുന്നു.
രാത്രിയില്‍ കൂട്ടമായി പുറത്തിറങ്ങുന്ന ഒച്ചുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പച്ചക്കറികളും ഇടവിളക്കൃഷികളും വാഴകളുമാണ് കൂടുതലും നശിപ്പിക്കുന്നത്. ഇതോടൊപ്പം വീടുകള്‍ക്കുള്ളിലേക്കും കിണറുകളിലേക്കും മതിലുകളിലും ഇവയുടെ ശല്യം കൂടി. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ഒച്ചുകളുടെ ശല്യം തുടരുന്നുവെങ്കിലും പരിഹാരമു ണ്ടായിട്ടില്ല.
പകല്‍ കരിയിലകളുടെ അടിയിലും മറ്റും കഴിയുന്നതിനാല്‍ ഒച്ചുകളെ കണ്ടെത്താന്‍ പ്രയാസമാണ്. മഴപെയ്തശേഷം ഭൂമി യില്‍ ഉണ്ടാകുന്ന ഈര്‍പ്പത്തില്‍ ഒച്ചുകള്‍ മുട്ടയിട്ട് പെരുകുന്നു. ഒരു ഒച്ച് 500 മുതല്‍ 1,000 വരെ മുട്ടകളാണ് ഒരുസമയം ഇടുന്നത്.
വളരെയധികം വ്യാപനശേഷിയുള്ള ഇവയ്ക്ക് പ്രതികൂല കാലാവസ്ഥയില്‍പോലും മൂന്നു വര്‍ഷംവരെ സുരക്ഷിതരായി തോടുകള്‍ക്കുള്ളില്‍ കഴിയാന്‍ സാധിക്കുന്നു.
ഒച്ചുകളില്‍ മെനിഞ്ചൈറ്റിസ് എ രോഗത്തിനു കാരണമാകുന്ന പരാദവിര ഉള്ളതിനാല്‍ നശിപ്പിക്കാനായി ശേഖരിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
Tags :