x
ad
Wed, 25 June 2025
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവിട്ട കാ​ര്‍ കു​ഴി​യി​ല്‍ വീണു; ഏ​ഴുപേ​ര്‍​ക്കു പ​രി​ക്ക്

Biju P Mani
PUBLISHED: June 24, 2025 07:29 AM IST | UPDATED: June 24, 2025 07:29 AM IST

വെ​ള്ള​റ​ട: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ കു​ഴി​യി​ല്‍ പ​തി​ച്ചു ഏ​ഴോ​ളം പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ള്ള​റ​ട കൂ​ട്ട​പ്പൂ​വി​നു സ​മീ​പ​ത്താ​ണ് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ കു​ഴി​യി​ല്‍ പ​തി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ നാ​ലു​പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നു​പേ​രെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണ​ന്ത​ല സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19), പാ​ള​യം സ്വ​ദേ​ശി അ​ഹ്‌​ന (19), മ​രു​തൂ​ര്‍ സ്വ​ദേ​ശി അ​ലീ​ന്‍ (19) എ​ന്നി​വ​രാ​ണ് വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​റു​കാ​ണി​യി​ല്‍​നി​ന്നു കു​ട​പ്പ​ന​മൂ​ടു​വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍.

കൂ​ട്ട​പ്പു ഇ​റ​ക്കം ഇ​റ​ങ്ങ​വേ ക​യ​റ്റം ക​യ​റു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ട​തു​വ​ശ​ത്തേ​ക്കു തി​രി​ച്ച സ​മ​യ​ത്ത് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ര്‍ ത​ക​ര്‍​ന്നു. യാ​ത്ര​ക്കാ​രാ​യി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഗ്ലാ​സ് ത​ക​ര്‍​ത്താ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കീ​ഴ്ക്കാം​തൂ​ക്കാ​യ റോ​ഡി​ല്‍ പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ മെ​റ്റ​ല്‍ ഇ​ള​കി കി​ട​ക്കു​ക​യാ​യി​രു​ന്നു. മെ​റ്റ​ലി​ല്‍​തെ​ന്നി​യാ​ണ് കാ​ർ ഏ​ഴ​ടി​യോ​ളം താ​ഴ്ച​യു​ള്ള വീ​ട്ടു​മു​റ്റ​ത്തേ​ക്കു പ​തി​ച്ച​ത്. വെ​ള്ള​റ​ട പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News