ADVERTISEMENT
ആലപ്പുഴ: തട്ടുകട അടച്ച് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ മടങ്ങിയ ലോഡിംഗ് തൊഴിലാളി കാര്‍ ഇടിച്ചു മരിച്ചു. ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ആറാട്ടുവഴി പടിഞ്ഞാറ് ശാന്തി ആശ്രമം വീട്ടില്‍ വാഹിദ് (43) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ സലീന ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. വെള്ളക്കിണര്‍ മൈജി ഷോപ്പിനു സമീപം ദമ്പതികള്‍ യാത്ര ചെയ്ത ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ രാത്രി 11.45 നായിരുന്നു അപകടം. സൗത്ത് പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. ആറാട്ടുവഴി ഐഎന്‍ടിയുസി യൂണിറ്റിലെ ലോഡിംഗ് തൊഴിലാളിയാണ് മരിച്ച വാഹിദ്. പരേതനായ അത്താഴക്കൊട്ട് സാലിയുടെ മകനാണ്. പോസ്റ്റ് മാര്‍ട്ടത്തിനുശേഷം മൃതദേഹം പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. വാഹിദിന്റെ മരണത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോര്‍ജും യൂണിറ്റ് പ്രസിഡന്റ് സജിയും അനുശോചിച്ചു.
Tags :