ADVERTISEMENT
ചെമ്പന്തൊട്ടി: മലയോരത്തിന്റെ കുടിയേറ്റ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും അനാവരണം ചെയ്യുന്ന ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചെമ്പന്തൊട്ടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു.
ഓഗസ്റ്റ് ആദ്യവാരത്തിൽ മ്യൂസിയം നാടിന് സമർപ്പിക്കും. സജീവ് ജോസഫ് എംഎൽഎ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി എന്നിവർ രക്ഷാധികാരികളായും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ചെയർമാനും എബി എൻ. ജോസഫ് ജനറൽ കൺവീനറായും 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്നകുമാരി, ഡോ. കെ.വി. ഫിലോമിന, മന്ത്രിയുടെ പ്രതിനിധി കെ.കെ. ദിവാകരൻ, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ, ബേബി ഓടമ്പള്ളി, പി.ടി. മാത്യു,
എം.സി. രാഘവൻ, എ.ജെ. ജോസഫ്, ടി.സി. പ്രിയ, ജോഷി കണ്ടത്തിൽ, കെ.ജെ. ചാക്കോ, ബിനു ഇലവുങ്കൽ, വർഗീസ് വയലാമണ്ണിൽ, ഷംസീർ, ബന്നറ്റ്, റനീഷ്, ടി.കെ.വൽസൻ, ജിയോ ജേക്കബ്, ടി.കെ. പ്രകാശൻ, സദു തെക്കലം തുടങ്ങിയവർ പങ്കെടുത്തു.
Tags :