ADVERTISEMENT
മുളങ്കുന്നത്തുകാവ്: മരത്തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചു. കാർഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മരത്തടികളുടെ കെട്ട് പൊട്ടിയതിനെത്തുടർന്ന് വാഹനം നീക്കാൻ കഴിയാതെയായതോടെ സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തടിലോറിയിലെ മരങ്ങൾ മറ്റൊരു ലോറിയിലേക്കു മാറ്റിക്കയറ്റിയും തകർന്ന കാർ ക്രെയിൻ ഉപയോഗിച്ചുനീക്കിയുമാണ് ഗതാഗതം പുനരാരംഭിച്ചത്.
മുളങ്കുന്നത്തുകാവ് അന്പലനടയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. നിസാരപരിക്കുകളോടെ രക്ഷപ്പെട്ട കാർയാത്രികൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തൃശൂർ ഭാഗത്തുനിന്നു ഷൊർണൂർ ഭാഗത്തേക്കു സഞ്ചരിച്ച കാറും എതിർദിശയിൽ നിന്നുവന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
Tags :