ADVERTISEMENT
നെടുമങ്ങാട്: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾകെട്ടിടത്തിന് മുകളിലൂടെ ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് മരംവീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിനു വെളിയിൽ ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
മരത്തിന്റെ ശിഖരങ്ങൾ കുട്ടികൾ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിനു മുകളിലൂടെ വീണതിനാൽ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സ്കൂൾ ഓഡിറ്റോറിയത്തിനു സമീപംനിന്ന മരമാണ് ഒടിഞ്ഞു വീണത്.
ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളിൽ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകൾക്കും നാശം ഉണ്ടായി. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. നെടുമങ്ങാട് തഹസിൽദാർ അനിൽ കുമാർ സ്കൂളിൽ എത്തിസ്ഥിതി ഗതികൾ വിലയിരുത്തി.
Tags : Kerala