ADVERTISEMENT
കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. നായകൻ പോലൊരു സിനിമയല്ല തങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്നം പറഞ്ഞു.
123 തെലുഗു എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ക്ഷമ ചോദിച്ചത്.
കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. നായകൻ പോലൊരു സിനിമയല്ല തങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്നം പറഞ്ഞു.
‘നായകൻ പോലെ മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ ആരാധകർ മറ്റെന്തോ പ്രതീക്ഷിച്ചിരുന്നു. അതാണ് സംഭവിച്ചത്’ മണിരത്നത്തിന്റെ വാക്കുകൾ.
കമൽഹാസനും മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു. എന്നാൽ രാണ്ടാഴ്ചയോടെ ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിയുകയായിരുന്നു.
Tags : kamalhasan maniratanm