ADVERTISEMENT
കോഴിക്കോട്: മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിൽ. ഒമാനിൽ നിന്ന് കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ.എസ്.സൂര്യ (31) ആണ് പിടിയിലായത്.
ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഗേജിൽ മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Tags :