ADVERTISEMENT
പള്ളുരുത്തി: പള്ളുരുത്തിയിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങിൽ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വി.എൻ. വാസവൻ. എസ്എൻഡിപി യോഗം ഒരു ശക്തിയായി മാറ്റുന്നതിന് നേതൃപരമായ പങ്ക് വഹിച്ചതു വെള്ളാപ്പള്ളിയാണെന്നും വിശ്രമജീവിതം നയിക്കേണ്ട സമയത്ത് വെള്ളാപ്പള്ളി നടേശൻ ചരിത്രം സൃഷ്ടിക്കുകയാണെന്നും മന്ത്രി വാസവൻ പറഞ്ഞു.
കുത്തഴിഞ്ഞു കിടന്ന എസ്എൻഡിപി യോഗത്തെ ചേർത്തുകെട്ടി നല്ല പുസ്തകമാക്കി മാറ്റിയത് വെള്ളാപ്പള്ളിയാണ്. 30 വർഷം ഒരു സംഘടനയെ നയിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും അർഥപൂർണമാക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. സമുദായത്തിന്റെ വളർച്ച ലക്ഷ്യമാക്കി നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.
Tags :