ADVERTISEMENT
വിജയ്ക്കും സൂര്യയ്ക്കും പിന്നാലെ ധനുഷിന്റെ നായികയാകാനൊരുങ്ങി മലയാളികളുടെ പ്രിയനടി മമിത ബൈജു. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷിന്റെ നായികയായി മമിത എത്തുന്നത്. ധനുഷിന്റെ 54–ാമത് ചിത്രമാണിത്.
ജനനായകനിൽ വിജയ്ക്കൊപ്പവും സൂര്യ 46–ൽ സൂര്യയ്ക്കൊപ്പവും മമിത പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മമിതയ്ക്ക് പുറമെ, ജയറാമും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. ഡോ. ഐഷാരി കെ. ഗണേഷാണ് ചിത്രം നിർമിക്കുന്നത്.
സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. ‘അൽഫോൻസ’, ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറി.
Tags :