ADVERTISEMENT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ്. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്. വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയുടെ പരിമിതികള്‍ വിദഗ്ധ സംഘത്തെ അറിയിച്ചു. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും.
തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരും. ഇപ്പോള്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിയത് എങ്ങനെയാണെന്നും പ്രശ്നമുണ്ടാക്കിയാലെ പരിഹാരമുള്ളൂ എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
Tags : Dr.haris pinarayi vijayan