x
ad
Tue, 29 July 2025
ad

ADVERTISEMENT

ധ​ർ​മ​സ്ഥ​ലയിലെ ദുരൂഹ മരണങ്ങൾ: മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ വ​ന​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു


Published: July 28, 2025 11:15 PM IST | Updated: July 28, 2025 11:15 PM IST

മം​​​ഗ​​​ളു​​​രു: ധ​​​ർ​​​മ​​​സ്ഥ​​​ല​​​യി​​​ൽ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മ​​​റ​​​വു​​​ചെ​​​യ്ത​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ൻ ശു​​​ചീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യെ ക​​​ർ​​​ണാ​​​ട​​​ക പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം നേ​​​ത്രാ​​​വ​​​തി പു​​​ഴ​​​യോ​​​ര​​​ത്തു​​​ള്ള വ​​​ന​​​ത്തി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മ​​​റ​​​വു​​​ചെ​​​യ്ത​​​താ​​​യി പ​​​റ​​​യു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ ഇ​​​യാ​​​ൾ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കാ​​​ണി​​​ച്ചു​​​ന​​​ല്കി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന. ക​​​ർ​​​ശ​​​ന സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​നെ മു​​​ഖം​​​മ​​​റ​​​ച്ച നി​​​ല​​​യി​​​ൽ ധ​​​ർ​​​മ​​​സ്ഥ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ എം.​​​എ​​​ൻ. അ​​​നു​​​ചേ​​​ത്, ജി​​​തേ​​​ന്ദ്ര​​​കു​​​മാ​​​ർ ദ​​​യാ​​​മ, സി.​​​എ. സൈ​​​മ​​​ൺ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ബെ​​​ൽ​​​ത്ത​​​ങ്ങാ​​​ടി​​​യി​​​ലെ ക്യാ​​​മ്പ് ഓ​​​ഫീ​​​സി​​​ൽ​​​വ​​​ച്ച് ഇ​​​യാ​​​ളു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളെ​​​ല്ലാം ധ​​​ർ​​​മ​​​സ്ഥ​​​ല പോ​​​ലീ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.
പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ഹാ​​​ജ​​​രാ​​​ക്കി​​​യ ത​​​ല​​​യോ​​​ട്ടി​​​യു​​​ടെ ഭാ​​​ഗ​​​മ​​​ട​​​ക്ക​​​മു​​​ള്ള തെ​​​ളി​​​വു​​​ക​​​ളും കൈ​​​മാ​​​റി. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ ന​​​യി​​​ക്കു​​​ന്ന ഡി​​​ജി​​​പി പ്ര​​​ണ​​​ബ് മൊ​​​ഹ​​​ന്തി ഞാ​​​യ​​​റാ​​​ഴ്ച മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി.

Tags : Mysterious deaths in Dharmasthala

Recent News

Up