ADVERTISEMENT
കോഴിക്കോട്: പുതുപ്പാടിയിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. 21കാരനായ റമീസാണ് അമ്മ സഫീയയെ കുത്തിയത്.
ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയ റമീസും സഫീയയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റമീസ് അമ്മയെ ആക്രമിച്ചത്.
കൈയ്ക്ക് പരിക്കേറ്റ സഫീയ താമരശേരി ആശുപത്രിയിൽ ചികിത്സതേടി മടങ്ങി. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നും പോലീസ് അറിയിച്ചു.
Tags :