ADVERTISEMENT
തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ രണ്ട് യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ പ്രജിൽ (38), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30 ) എടക്കാട്ടുപറമ്പിൽ ദിനക്ക് (22) എന്നിവരാണ് പിടിയിലായത്.
ഇവരെ ശിവപുരയിലെ ഫാമിനുള്ളിൽ നിന്നാണ് പിടികൂടിയത്. അഞ്ച് ദിവസമായി ഇവർ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ജൂലൈ13 ന് കാട്ടൂർ പെഞ്ഞനം എസ്എൻഡിപി പള്ളിവേട്ട നഗറിൽ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ്( 26), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സനൂപിനും , യാസിനും സാരമായി പരിക്കേറ്റിരുന്നു.
Tags :