ADVERTISEMENT
കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്നും കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശേരി പോലീസ് പിടികൂടിയത്.
ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത് ഇയാളാണ്. ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കേസിൽ കൊല്ലം കുളത്തൂപ്പുഴ അടവിക്കോണത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21), ആലപ്പുഴ കാർത്തികപ്പള്ളി കാട്ടുകോയിക്കൽ ആദിത്യന് (20), കൊല്ലം സ്വദേശിയും കോളജിലെ യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ കൊല്ലം കരുനാഗപ്പള്ളി പനംതറയിൽ ആർ. അഭിരാജ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് കിലോയോളം കഞ്ചാവാണ് പോലീസ് ഹോസ്റ്റലിൽനിന്നും പിടിച്ചെടുത്തത്.
മാര്‍ച്ച് 14ന് കളമശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
Tags :