x
ad
Tue, 29 July 2025
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് ക്ഷീ​ര ക​ർ​ഷ​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു, പ​ശു​വും ച​ത്തു


Published: July 28, 2025 05:08 PM IST | Updated: July 28, 2025 05:08 PM IST

 

 

കാ​സ​ർ​ഗോ​ഡ്: ക്ഷീ​ര ക​ർ​ഷ​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ളി​യ​ടു​ക്കം സ്വ​ദേ​ശി കു​ഞ്ഞു​ണ്ട​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

പ​ശു​വി​നെ മേ​യ്ക്കാ​ൻ വ​യ​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് പ​ശു​വും ച​ത്തു.

രാ​വി​ലെ 11നാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഉ​ട​ൻ പോ​ലീ​സ് ക​ഐ​സ്ഇ​ബി​യി​ൽ വി​ളി​ച്ച് വൈ​ദ്യു​തി ഓ​ഫ് ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Tags :

Recent News

Up