x
ad
Tue, 29 July 2025
ad

ADVERTISEMENT

വ​വ്വാ​ലു​ക​ളെ കൊ​ന്ന് കോ​ഴി​യി​റ​ച്ചി​യാ​ണെ​ന്ന് പ​റ​ഞ്ഞ് വി​റ്റു; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ


Published: July 28, 2025 05:13 PM IST | Updated: July 28, 2025 05:13 PM IST

 

 

ചെ​ന്നൈ: വ​വ്വാ​ലു​ക​ളെ കൊ​ന്ന് കോ​ഴി​യി​റ​ച്ചി​യാ​ണെ​ന്ന് പ​റ​ഞ്ഞ് വി​റ്റ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ഒ​മ​ലൂ​രി​ലെ ഡാ​നി​ഷ്‌​പേ​ട്ടൈ​യി​ലാ​ണ് സം​ഭ​വം. പ​ഴം​തീ​നി വ​വ്വാ​ലു​ക​ളെ​യാ​ണ് ഇ​വ​ർ കൊ​ന്ന് മാം​സം വി​റ്റ​ത്.

ക​മ​ല്‍, സെ​ല്‍​വം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തോ​പ്പൂ​ര്‍ രാ​മ​സ്വാ​മി ഫോ​റ​സ്റ്റ് റേ​ഞ്ചി​ല്‍ വെ​ടി​യൊ​ച്ച​ക​ള്‍ കേ​ട്ട​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​വ​ർ വ​വ്വാ​ലു​ക​ളെ വേ​ട്ട​യാ​ടി മാം​സം ത​യാ​റാ​ക്കി​യ ശേ​ഷം കോ​ഴി​യി​റ​ച്ചി​യാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags :

Recent News

Up