ADVERTISEMENT
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് മനുഷ്യന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആൾ താമസമില്ലാത്ത വീടിന്റെ സമീപത്ത് നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ എന്ന ആളുടേതാണ് ഈ സ്ഥലം.
കഴിഞ്ഞ ഡിസംബറിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയെ കാണാതായിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഏറ്റുമാനൂരിൽ നിന്ന് കാണാതായ വീട്ടമ്മ പള്ളിപ്പുറത്ത് എത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
Tags :