ADVERTISEMENT
ന്യൂഡൽഹി: ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്റേയും ധൻകറിന്റേയും കാര്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. വിഷയത്തിൽ ഇടപെടാനില്ലെന്നും ഖാർഗെ പ്രതികരിച്ചു.
തിങ്കളാഴ്ചയായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ അപ്രതീക്ഷിത രാജി. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ചാണ് രാജിവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു.
കാലാവധി തീരാൻ രണ്ടുവർഷമുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയും ബംഗാള്‍ മുന്‍ ഗവര്‍ണറുമായിരുന്നു.
ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്. തിങ്കളാഴ്ചയും അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നു.
Tags :