ADVERTISEMENT
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്.അച്യുതാനന്ദന് ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വി.എസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്.
രണ്ടു മണിക്കൂർ കഴിയുമ്പോൾ അഞ്ച് കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്. നിലവിലെ സ്ഥിതിയിൽ വിലാപയാത്ര തിരുവനന്തപുരം ജില്ല കടക്കാൻ അർധരാത്രിയാകും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ മെല്ലെയാണ് വിലാപയാത്ര കടന്നുപോകുന്നത്.
നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്. പാർട്ടി നിശ്ചയിച്ച സമയക്രമം തുടക്കത്തിൽ തന്നെ തെറ്റുന്ന കാഴ്ചയാണ് കണ്ടത്.
ആദ്യ പോയിന്റായ പാളയത്തേക്ക് എത്താൻ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂർ എടുത്തു. അഞ്ചിന് കഴക്കൂട്ടം കടക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വിലാപയാത്ര അവിടേക്ക് എത്തുന്നതേയുള്ളൂ.
ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍ വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക.
Tags :