ADVERTISEMENT
മുംബൈ: പണത്തിനായി നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. മഹാരാഷ്ട്രയിലെ പൂനെയിലെ അംബേഗാവിലാണ് സംഭവം.
2020ൽ വിവാഹിതയായ 30 കാരിയായ പെൺകുട്ടി, താൻ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കാറിന്റെ ഇഎംഐ അടയ്ക്കുന്നതിനാണ് ഇയാൾ പണം ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്.
ഭാര്യയുടെ മാതാപിതാക്കളിൽ നിന്നും ഇയാൾ 1.5ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഭർത്താവിനും മറ്റ് ആറ് പേർക്കുമെതിരെ പോലീസ് കേസെടുത്തു. കേസിൽ സാങ്കേതിക തെളിവുകൾ, വീഡിയോ ദൃശ്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Tags :