ADVERTISEMENT
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 10 മണിക്കൂർ പിന്നിടുമ്പോഴാണ് 44 കിലമീറ്റര്‍ മാത്രം പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്.
പാരിപ്പള്ളിയിലടക്കം കനത്ത മഴയിലും മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. മണിക്കൂറുകൾ പിന്നിടുമ്പോൾ പകുതി ദൂരം പോലും വിലാപ യാത്ര പിന്നിട്ടിട്ടില്ല.
കൊല്ലം ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലാണ് പൊതുദര്‍ശനത്തിന് അവസരമൊരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിലാപയാത്രയുടെ വേഗം കൂട്ടിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ സൗകര്യമുണ്ടാവില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പിണറായി താമസസ്ഥലത്തേക്ക് തിരിച്ചു.
Tags :