x
ad
Wed, 23 July 2025
ad

ADVERTISEMENT

പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​ന് വീ​ണ്ടും അ​റ​സ്റ്റി​ൽ


Published: July 23, 2025 02:29 AM IST | Updated: July 23, 2025 02:29 AM IST

ഭു​വ​നേ​ശ്വ​ർ: പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​യാ​ൾ പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​ന് വീ​ണ്ടും അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ബെ​ർ​ഹാം​പൂ​രി​ലാ​ണ് സം​ഭ​വം.

കെ ​നു​വാ​ഗോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 27കാ​ര​നാ​യ പ്ര​തി​യെ ബി​എ​ൻ​എ​സ്, പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ വ​ഴി ത​ട​ഞ്ഞ് ശ​ല്യം ചെ​യ്ത​ത്. 14കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ബൈ​ദ്യ​നാ​ഥ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Tags :

Recent News

Up