x
ad
Wed, 23 July 2025
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ ബ​ഹ​ളം; പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​ച്ചു


Published: July 22, 2025 05:21 PM IST | Updated: July 22, 2025 05:21 PM IST

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പാ​ര്‍​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍, പ​ഹ​ല്‍​ഗാം, ബി​ഹാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷം ലോ​ക് സ​ഭ​യി​ല്‍ ബ​ഹ​ളം വ​ച്ച​ത്.

പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ലെ ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​മെ​ന്ന് ചെ​യ​ര്‍ നി​യ​ന്ത്രി​ച്ച ജ​ഗ​ദാം​ബി​ക പാ​ല്‍ എം​പി വ്യ​ക്ത​മാ​ക്കി.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ രാ​ജി​യു​ടെ കാ​ര​ണം തേ​ടി രാ​ജ്യ​സ​ഭ​യും പ്ര​തി​പ​ക്ഷം സ്തം​ഭി​പ്പി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ന്‍ ഹ​രി​വം​ശാ​ണ് രാ​ജ്യ​സ​ഭ നി​യ​ന്ത്രി​ച്ച​ത്. അ​തേ​സ​മ​യം ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ രാ​ജി​യി​ല്‍ ദു​രൂ​ഹ​ത​യേ​റു​ക​യാ​ണ്.

ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​റി​ന്‍റെ രാ​ജി​ക്ക് പി​ന്നി​ൽ മ​റ്റെ​ന്തോ കാ​ര​ണ​മു​ണ്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags :

Recent News

Up