x
ad
Wed, 23 July 2025
ad

ADVERTISEMENT

വി.​എ​സി​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റ്; ജ​മാ​അ​ത്തെ ഇ​സ്ലാ​മി നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ പ​രാ​തി


Published: July 22, 2025 05:47 PM IST | Updated: July 22, 2025 05:47 PM IST

കൊ​ച്ചി: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ജ​മാ​അ​ത്തെ ഇ​സ്ലാ​മി നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ പ​രാ​തി. ഹ​മീ​ദ് വാ​ണി​യ​മ്പ​ല​ത്തി​ന്‍റെ മ​ക​ന്‍ യ​സീ​ന്‍ അ​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് ഡി​വൈ​എ​ഫ്‌​ഐ മ​ല​പ്പു​റം വ​ണ്ടൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

കൂ​ട്ട​ക്കൊ​ല​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ക​മ്യൂ​ണി​സ്റ്റ് തീ​വ്ര​വാ​ദി വി.​എ​സ് കേ​ര​ളം ഇ​സ്ലാ​മി​ക രാ​ജ്യ​മാ​കാ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ പ​ട​മാ​യെ​ന്നാ​ണ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ശ്വാ​സ​മു​ണ്ടെ​ങ്കി​ലും ശ്വാ​സം നി​ല​ച്ചാ​ലും വ​ര്‍​ഗീ​യ​വാ​ദി വ​ര്‍​ഗീ​യ​വാ​ദി ത​ന്നെ​യാ​ണെ​ന്നും ഫേ​സ്ബു​ക്കി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു.

വി.​എ​സ്.അ​ച്യു​താ​ന​ന്ദ​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ഗ​രൂ​ര്‍ സ്വ​ദേ​ശി വി.​അ​നൂ​പി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags :

Recent News

Up