ADVERTISEMENT
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ വർഷം 345 കുറ്റവാളികളെ സൗദി സർക്കാർ വധശിക്ഷയ്ക്ക് ഇരയാക്കിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.
ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ 180 പേരുടെ വധശിക്ഷയും നടപ്പാക്കി. ഇക്കണക്കിനു പോകുകയാണെങ്കിൽ ഈ വർഷത്തെ സംഖ്യ മുൻവർഷത്തേക്കാളും മുകളിലായിരിക്കുമെന്നാണു സൂചന.
അക്രമപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത മയക്കുമരുന്നു കുറ്റവാളികൾക്കാണു സൗദി ഭരണകൂടം കൂടുതലായും വധശിക്ഷ വിധിക്കുന്നത്. ഈ വർഷം നടപ്പാക്കപ്പെട്ട വധശിക്ഷകളിൽ മൂന്നിൽ രണ്ടും ഇത്തരം കേസുകളായിരുന്നു. വിദേശികൾക്കും ധാരാളമായി വധശിക്ഷ വിധിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതു ചൈനയാണ്. എന്നാൽ ചൈനയിലെ കണക്കുകൾ പുറംലോകത്തിനു ലഭിക്കാറില്ല. ഇതു കഴിഞ്ഞാൽ ഇറാനിലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
Tags : Saudi Arabia DeathPenality