ADVERTISEMENT
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സീന്ദൂർ 100 ശതമാനം നേട്ടമാണെന്നും ഭീകരരെ ഉത്മൂലനം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം 100 ശതമാനം ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം’– നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളുടെ എണ്ണം വർധിക്കുന്നുവെന്നും നക്സലറ്റുകളെ ഉൻമൂലനം ചെയ്തെന്നും നിരവധി ജില്ലകളെ നക്സൽ ഭീഷണിയിൽനിന്ന് മോചിപ്പിച്ചെന്നും മോദി പറഞ്ഞു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ അദ്ദേഹം അഭിനന്ദിച്ചു.
Tags :