x
ad
Mon, 21 July 2025
ad

ADVERTISEMENT

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഇ​ൻ​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി


Published: July 21, 2025 11:33 AM IST | Updated: July 21, 2025 11:33 AM IST

ഹൈ​ദ​രാ​ബാ​ദ്: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് പ​റ​ന്നു​യ​ര്‍​ന്ന് മി​നി​റ്റു​ക​ള്‍​ക്ക​കം യാ​ത്രാ​വി​മാ​നം തി​രി​ച്ചി​റ​ക്കി. ഇ​ന്‍​ഡി​ഗോ​യു​ടെ എ​യ​ര്‍​ബ​സ് എ321 ​നി​യോ മോ​ഡ​ലി​ലു​ള്ള വി​മാ​ന​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 7:42ന് ​തി​രു​പ്പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​നം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ വെ​ങ്ക​ട​ഗി​രി പ​ട്ട​ണം വ​രെ എ​ത്തി​യ ശേ​ഷം വി​മാ​നം തി​രി​കെ തി​രു​പ്പ​തി​യി​ലേ​ക്ക് ത​ന്നെ പോ​യി.

തി​രു​പ്പ​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാ​നു​ള്ള അ​നു​മ​തി കി​ട്ടു​ന്ന​ത് വ​രെ ഏ​ക​ദേ​ശം 40 മി​നി​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട് പ​റ​ന്ന​തി​ന് ശേ​ഷ​മാ​ണ് ലാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ന്‍​ഡി​ഗോ വെ​ബ്‌​സൈ​റ്റ് പ്ര​കാ​രം,വി​മാ​നം രാ​ത്രി 7:20ന് ​തി​രു​പ്പ​തി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 8:30ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തേ​ണ്ട​താ​യി​രു​ന്നു വി​മാ​നം. അ​ന്നേ ദി​വ​സ​ത്തെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സാ​ന ഷെ​ഡ്യൂ​ള്‍ വി​മാ​നം ആ​യി​രു​ന്നു ഇ​ത്.

തി​രി​ച്ചി​റ​ക്കി​യ ശേ​ഷം വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. റീ​ഷെ​ഡ്യൂ​ളിം​ഗ് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ര്‍ ഇ​ന്‍​ഡി​ഗോ സ്റ്റാ​ഫു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ഇ​ന്‍​ഡി​ഗോ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല.

Tags :

Recent News

Up